വരന്‍റെ സുഹൃത്തുക്കളിലൊരാളുടെ തോക്കില്‍നിന്ന് 14കാരനായ ഗൗരവിന് വെടിയേല്‍ക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.  

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ 'ആഘോഷ വെടിവെപ്പില്‍' 14 കാരന്‍ മരിച്ചു. നോയിഡയിലെ ഘോഡി ബച്ചേദ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വരന്‍റെ സുഹൃത്തുക്കളാണ് വെടി ഉതിര്‍ത്തത്. 

എന്നാല്‍ കൈവിട്ട ആഘോഷം മരണത്തിലേക്ക് എത്തുകയായിരുന്നു. വരന്‍റെ സുഹൃത്തുക്കളിലൊരാളുടെ തോക്കില്‍നിന്ന് 14കാരനായ ഗൗരവിന് വെടിയേല്‍ക്കുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. 

കുട്ടിയുടെ അച്ഛന്‍ ജഗ്ദീഷ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വരന്‍ അടക്കം നാല് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.