Asianet News MalayalamAsianet News Malayalam

കാട്ടില്‍പ്പെട്ട മൂന്നുവയസുകാരനെ രക്ഷിച്ചത് കരടി

കൊ​​​ടും​​​ത​​​ണു​​​പ്പി​​​ൽ ചൂ​​​ടു പ​​​ക​​​ർ​​​ന്നു ത​​ന്നെ സം​​​ര​​​ക്ഷി​​​ച്ച​​​ത് ഒ​​​രു ക​​​ര​​​ടി​​​യാ​​ണെ​​ന്ന് കേ​​​സി പ​​​റ​​​ഞ്ഞ​​​താ​​​യി ക്രേ​​​വ​​​ൻ കൗ​​​ണ്ടി ഷെ​​​രീ​​​ഫ് ചി​​​പ് ഹ​​​ഗ്സ് അ​​റി​​യി​​ച്ചു

boy lost in forest tells his family he hung out with a bear for 2 days
Author
Kerala, First Published Feb 1, 2019, 2:11 PM IST

ക്രേ​​വ​​ൻ കൗ​​ണ്ടി: കാ​​ണാ​​താ​​യ മൂ​​ന്നു​​വ​​യ​​സു​​കാ​​ര​​നെ സം​​ര​​ക്ഷിച്ച് കരടി. ഒരു സിനിമയെ വെല്ലുന്ന സംഭവമാണ് അമേരിക്കയിലെ നോ​​ർ​​ത്ത് ക​​രോളീന​​ ക്രേ​​വ​​ൻ കൗ​​ണ്ടി​​യി​​ല്‍ നിന്നും ലോകം കേട്ടത്. പൂ​​​ജ്യ​​​ത്തി​​​ൽ താ​​​ഴെ താ​​​പ​​​നി​​​ല​​​യു​​​ള്ള വ​​​ന​​​ത്തി​​​ൽ ചൊ​​വ്വാ​​ഴ്ച കാ​​​ണാ​​​താ​​​യ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ കേ​​​സി ലി​​​ൻ ഹാ​​​ത്ത്‌​​​വേ​​​യെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷ​​മാ​​ണു ര​​​ക്ഷാപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​യ​​ത്.

കൊ​​​ടും​​​ത​​​ണു​​​പ്പി​​​ൽ ചൂ​​​ടു പ​​​ക​​​ർ​​​ന്നു ത​​ന്നെ സം​​​ര​​​ക്ഷി​​​ച്ച​​​ത് ഒ​​​രു ക​​​ര​​​ടി​​​യാ​​ണെ​​ന്ന് കേ​​​സി പ​​​റ​​​ഞ്ഞ​​​താ​​​യി ക്രേ​​​വ​​​ൻ കൗ​​​ണ്ടി ഷെ​​​രീ​​​ഫ് ചി​​​പ് ഹ​​​ഗ്സ് അ​​റി​​യി​​ച്ചു. കു​​​ട്ടി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ അ​​​വ​​​ന്‍റെ മാതൃസഹോദരി ബ്രി​​​യ​​​ന്ന ഹാ​​​ത്ത്‌​​​വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദൈ​​​വം അ​​​വ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഒ​​​രു കൂ​​​ട്ടു​​​കാ​​​ര​​​നെ അ​​​യ​​​ച്ചു. അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ബ്രി​​​യ​​​ന്ന പ​​​റ​​ഞ്ഞു.

എ​​​ർ​​​ണ​​​ലി​​​ൽ വ​​​ല്യ​​​മ്മ​​​യു​​​ടെ വീ​​​ടി​​​നു പി​​​ന്നി​​​ൽ ബ​​​ന്ധു​​​ക്ക​​​ളാ​​​യ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ​​​യാ​​​ണ് മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​നെ കാ​​​ണാ​​​താ​​​യ​​​ത്. കൂ​​​ട്ടു​​​കാ​​​ർ വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് ക​​​യ​​​റി​​​യ​​​പ്പോ​​​ൾ കു​​​ട്ടി അ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. 48 മ​​​ണി​​​ക്കൂ​​​ർ​​​നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ കു​​​റ്റി​​​ച്ചെ​​​ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ഒ​​​രു കു​​​ട്ടി​​​യു​​​ടെ ക​​​ര​​​ച്ചി​​​ൽ​​​ കേ​​​ട്ടാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​രെ​​​ത്തി​​​യ​​​തും കേ​​​സി​​​യെ ക​​​ണ്ട​​​തും.

പൂ​​​ജ്യം ഡി​​​ഗ്രി​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള താ​​​പ​​​നി​​​ല​​​യി​​​ൽ പ്ര​​​തി​​​രോ​​​ധ വ​​​സ്ത്ര​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് കേ​​​സി​​​യെ​​​ന്ന​​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു കൂ​​​ടൂ​​​ത​​​ൽ തീ​​​വ്ര​​​ത പ​​​ക​​​ർ​​​ന്നു. ഹെ​​​ലി​​​കോ​​​പ്ട​​​റും ഡ്രോ​​​ണു​​​ക​​​ളും കെ-9 ​​​യൂ​​​ണി​​​റ്റു​​​ക​​​ളും ഡൈ​​​വ​​​ർ​​​മാ​​​രു​​​മെ​​​ല്ലാം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു. 66 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മാ​​​ത്രം ഉ​​​യ​​​ര​​​മു​​​ള്ള കു​​​ട്ടി​​​ക്ക് ചെ​​​റി​​​യ പ​​​രി​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു.

Follow Us:
Download App:
  • android
  • ios