Asianet News MalayalamAsianet News Malayalam

ട്രംപെന്ന് വിളിച്ച് പരിഹാസം; 'ട്രംപ്' ഒടുവില്‍ വൈറ്റ് ഹൗസില്‍

പേരിലെ 'ട്രംപ്' പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍. 

Boy named Trump who fell asleep during State of the Union hailed a hero
Author
American Canyon, First Published Feb 6, 2019, 7:56 PM IST

വാഷിംഗ്ടണ്‍: പേരിലെ 'ട്രംപ്' പതിനൊന്ന് വയസ്സുകാരനെ എത്തിച്ചത് വൈറ്റ് ഹൗസില്‍. ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസ്സുകാരനാണ് വൈറ്റ്  ഹൗസിലേക്ക് ക്ഷണം ലഭിച്ചത്. ജോഷ്വാ ട്രംപിന്  തന്നോട് തന്നെ വെറുപ്പായിരുന്നു. കാരണം  പേരിലെ ‘ട്രംപ്’ തന്നെയാണ്. ട്രംപ് എന്ന് പേരില്‍ സ്കൂളിലും കൂട്ടുകാർക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമാക്കി. പരിഹാസം രൂക്ഷമായപ്പോൽ സ്കൂൾ വിടാൻ പോലും ജോഷ്വാ ട്രംപ് തീരുമാനിച്ചു.  ഒടുവിലാണ് വൈറ്റ് ഹൗസിലേക്ക് ജോഷ്വാ ട്രംപിന് ക്ഷണം ലഭിച്ചത്.  വൈറ്റ് ഹൗസില്‍ ഇരുന്ന് ഉറങ്ങുന്ന ജോഷ്വാ ട്രംപിന്‍റെ ചിത്രവും വൈറലായി. 

Boy named Trump who fell asleep during State of the Union hailed a hero

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ തന്നെ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായും അവർ പറഞ്ഞു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ ആധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. പേര് മാറ്റാൻ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. 

ജോഷ്വായുടെ കുറിച്ചറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് ആണ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. പ്രസി‍ഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവാണ് ജോഷ്വാ ട്രംപ്. അതേസമയം ജോഷ്വാ ട്രംപിന്റെ ദയനീയതക്ക് ഒരർഥത്തിൽ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നു. 

Follow Us:
Download App:
  • android
  • ios