റോഡ് റോളര്‍ ദേഹത്തുകൂടി കയറി 14 കാരന് ദാരുണാന്ത്യം  

ലഖ്നൗ:റോഡ് റോളര്‍ ദേഹത്തുകൂടി കയറി 14 കാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു കൊല്ലപ്പെട്ട 14 കാരന്‍ അബിദും കസിന്‍ ഷാക്കിലും. അബിദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും കസിന്‍ ഷാക്കിലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ലഖ്നൗവിലെ ട്രോമാ സെന്‍ററിലാണ് ഷാക്കില്‍. റോഡ് റോളര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നിരവധി തവണ വിവരമറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്നാണ് ഗ്രാമവാസികളുടെ ആരോപണം.