ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അക്രമിക്കപ്പെട്ടത്. സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവും കൂട്ടരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിജനമായ ഒരു സ്ഥലത്തു കൊണ്ടുപോയി തല്ലിച്ചതക്കുകയും ഇരു കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. ഇതിനു ശേഷം ലിംഗം മുറിച്ചുകളഞ്ഞു. വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വിദ്യാര്‍ത്ഥിയെ മുറിവേറ്റ നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ഡോക്ടര്‍മാര്‍ കഠിനപരിശ്രമം നടത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. 

സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലാഹോര്‍ പൊലീസ് അറിയിച്ചു.