തിരുവല്ല: ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യ ശാന്തിക്കാരന്‍ യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ശാന്തിമാര്‍. യദുകൃഷ്ണന്‍ പൂജാകാര്യങ്ങള്‍ക്ക് മുടക്കം വരുത്തിയെന്ന് കാണിച്ച് തിരുവല്ല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. ആരോപണങ്ങള്‍ ശരിയല്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും യദുകൃഷ്ണനും പ്രതികരിച്ചു.
ഒക്ടോബര്‍ ഒമ്പതിനാണ് യദുകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വളഞ്ഞവട്ടം മണപ്പുറം ക്ഷേത്രത്തില്‍ ജോലിയ്ക്ക് കയറിയത്. ഒരു ശാന്തി മാത്രമുള്ള ക്ഷേത്രങ്ങളില്‍ അവധിയെടുക്കുന്ന ദിവസങ്ങളില്‍ പകരക്കാരെ ശാന്തിമാര്‍ തന്നെ നിയോഗിക്കുന്ന പതിവുണ്ട്. അത് മണപ്പുറം ക്ഷേത്രത്തിലും ചെയ്തിരുന്നുവെന്ന് യദുകൃഷ്ണന്‍ പറഞ്ഞു.
