ദില്ലി: 2019 ലെ തെരഞ്ഞെടുപ്പിനെ ഏറെ കരുതലോടെയാണ് ബി ജെ പി സമീപിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുണ്ടായ തിരിച്ചടിക്ക് ബിജെപിയുടെ ശുഭാപ്തി വിശ്വാസത്തില്‍ അല്‍പം പോലും പോറല്‍ ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ മുന്‍ നിര്‍ത്തിയാവും 2019 ലെ തെരഞ്ഞെടുപ്പിനെ ബി ജെ പി നേരിടുകയെന്നും സ്മൃതി ഇറാനി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായെന്ന് ആരോപിക്കുന്നവര്‍ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ നേരിടുന്ന പരാജയത്തിന് പോലും മോദിയെ പഴിക്കുന്ന രീതിയാണ് ഇവിടെ കാണുന്നതെന്നും മൈ നേഷന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറ‌ഞ്ഞു. 
 
അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം