കസാനെ ഇളക്കി മറിച്ച് മഞ്ഞപ്പട്ടക്കൂട്ടം
കസാന്‍: ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഏറ്റവും വാശിയേറിയ പോരാണ് ബ്രസീലും ബെല്‍ജിയവും തമ്മില്‍ നടക്കുക. ശക്തരായ രണ്ടു ടീമുകള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ കളത്തില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കൂടെയാണ് വേദിയൊരുങ്ങുന്നത്. ജര്‍മനിയെ ഞെട്ടിച്ച് വന്ന മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട അവസാന എട്ടില്‍ സ്ഥാനം ഉറപ്പിച്ചത്.
അതേസമയം, എളുപ്പത്തില്‍ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബെല്‍ജിയം ജപ്പാന് മുമ്പില്‍ വെള്ളം കുടിച്ച ശേഷം അവസാന നിമിഷമാണ് ജയിച്ച് കയറിയത്. കസാനിലേക്ക് ബ്രസീല്‍ ആരാധകരുടെ നീണ്ട നിരയാണ് ഒഴുകിയെത്തിയിരിക്കുന്നത്. കസാനിലെ സ്റ്റേഡിയം മഞ്ഞനിറം കൊണ്ട് നിറയുമെന്നുറപ്പ്.
വീഡിയോ കാണാം..
