ടോക്കടിന്‍സ്: ബ്രസീലില്‍ ഗുഹ ഇടിഞ്ഞുവീണ് പത്ത് പേര്‍ മരിച്ചു. സാന്റാ മരിയയിലെ കസാഡാ പെട്രോയിലുള്ള ഗുഹയില്‍ മതപരമായ ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. അപകടസമയത്ത് കുട്ടികള്‍ ഉള്‍പ്പെടെ 50ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു.  സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ഗുഹയ്ക്ക് പുറത്തായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നത്. എന്നാല്‍ മിക്ക ആളുകളു ഗുഹയ്ക്കകത്ത് നിന്ന്‌ വിളക്ക് കത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. റിയോ ഡി ഷാനേറോയില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് സാന്റാമരിയ.