എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി; മന്ത്രിമാര്‍ നാളെ രാജിവയ്ക്കും

First Published 7, Mar 2018, 11:05 PM IST
Break Point For Chandrababu Naidu BJP Alliance
Highlights
  • എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കുദേശം പാര്‍ട്ടി; മന്ത്രിമാര്‍ നാളെ രാജിവയ്ക്കും

ഹൈദരാബാദ്: എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കു ദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം ലിച്ചില്ലെന്നാരോപിച്ചാണ് പുതിയ തന്ത്രവുമായി ടിഡിപി രംഗത്തെത്തിയിരിക്കുന്നത്.പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാരെയും പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. 

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും അദ്ദേഹം രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമമാണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാറിന്‍റെത് ചിറ്റമ്മ നയമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ആദ്യപടിയാണ് മന്ത്രിമാരുടെ രാജി. 

കേന്ദ്രമന്ത്രി അരുണ്‍ ജയിറ്റ്ലി ആന്ധ്രാ പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാനാകില്ലെന്നും ഒരു പാക്കേജായി ഇത് അനുവദിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് ചന്ദ്രബാബു നായിഡു പുതിയ നടപടികളുമായി മുന്നോട്ടുവരുന്നത്.

loader