ബെയ്ജിങ്: പിഞ്ചു കുഞ്ഞിന്‍റെ ആശുപത്രി ചിലവിന് പണം കണ്ടെത്താന്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ തെരുവില്‍. ചൈനയിലാണ് സംഭവം. ഐസിയുവില്‍ കഴിയുന്ന കുഞ്ഞിന്‍റ ചികിത്സക്കായി പണം വേണ്ടിവന്നതിനാലാണ് യുവതി തന്‍റെ മുലപാല്‍ വില്‍ക്കാന്‍ തയ്യാറായത്.
യുവതിയുടെ ഇരട്ട കുട്ടികളില്‍ ഒരു മകളാണ് ഐസിയുവില്‍ കഴിയുന്നത്. റോഡില്‍ മുലപാല്‍ വില്‍പ്പന നടത്തുന്ന യുവതിയുടെയും ഭര്‍ത്താവിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെരുവില്‍ മുലയൂട്ടുന്ന യുവതിയെയും വീഡിയോയില്‍ കാണാം. ചികിത്സക്കായി പണം തികയാത്തതിനാലാണ് ഈ വഴി സ്വീകരിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

വീഡിയോ കണ്ട് പലരും ഇവരെ സമ്പാത്തികമായി സഹായിക്കുകയും ചെയ്തു. 'സെല്‍ മില്‍ക് , സെവ് ഗേള്‍' എന്ന തലക്കെട്ടോടെ പലരും വീഡിയോ ഷെയര്‍ ചെയ്തു.
