ബീജിങ്: നികുതികള്‍ ഏകീകരിച്ച ജി.എസ്.ടി രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് കൗണ്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും ഉദാരമായ സമ്പദ് വ്യവസ്ഥയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. രാജ്യങ്ങള്‍ക്കിടയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും മറ്റു കാര്യങ്ങളിലെ സഹകരണം ഉറപ്പാക്കാനും ബ്രിക്‌സ് ബിസിനസ് കൗണ്‍സിലന് സാധിക്കണം.
ഇന്ത്യയുടെ സാമ്പത്തിക നിലപാടുകള്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറന്നു. ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ രാജ്യത്തിന്റെ സമീപനത്തിലുള്ള മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ വലിയ മാറ്റങ്ങളുടെ പാതയിലാണ് ഇന്ത്യന്‍ സാമ്പത്തിക രംഗമെന്നും മോദി പറഞ്ഞു.
