പനാജി: എട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ തുടക്കമാകും. ഇന്ത്യ, റഷ്യ, ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക രാജ്യത്തലന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ തീവ്രവാദം തന്നെയാകും മുഖ്യചര്‍ച്ചയാവുക. ഇന്ത്യക്കെതിരെയുള്ള തീവ്രവാദ നീക്കത്തിന് പിന്തുണ നല്‍കുന്ന പാക് നിലപാടിനെതിരെ ലോക രാഷ്ട്രങ്ങളുടെ വലിയ എതിര്‍പ്പ് ശക്തമാകുന്നതിനിടയില്‍ കൂടിയാണ് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യയില്‍ തന്നെ വേദിയൊരുങ്ങുന്നത്. ഉച്ചകോടിക്കിടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗും കൂടിക്കാഴ്ച നടത്തും. തീവ്രവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുച്ചിന്‍ പറഞ്ഞു. ബിംസ്‌ടെക് രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.