മീരറ്റ്: വിവാഹം കഴിഞ്ഞ നാലുമാസത്തിനു ശേഷം നവവധു ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണു സംഭവങ്ങള്‍. വര്‍ഷ എന്ന 20 വയസുകാരിയെയാണു വീട്ടിനുള്ളിലെ ഫാനില്‍ കെട്ടി തൂങ്ങിനിലയില്‍ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു ഹേമന്ദും വര്‍ഷയുമായുള്ള വിവാഹം നടന്നത്. 

ഫേസ്ബുക്കില്‍ കൂടിയാണ് ഇരുവരും പരിചപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. നാലുമാസം മുമ്പ് ഇരുവരും ഒളിച്ചോടുകയായിരുന്നു. 
വിവാഹത്തെ തുടര്‍ന്ന് ഇരുവരും വീട്ടുകാരുമായി അകന്നു താമസിക്കുകയായിരുന്നു. ഹേമന്ദ് ഒരു സ്വകാര്യ കോളേജിലെ എംടെക്ക് വിദ്യാര്‍ത്ഥിയാണ്. വര്‍ഷ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയും. 

സ്ത്രീധനം നല്‍കാന്‍ വീട്ടുകരില്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ വര്‍ഷയെ ഹേമന്ദ് നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. എന്നാല്‍ മരിക്കുന്നതിനു മുമ്പ് ഹേമന്ദും സുഹൃത്തുക്കളും വര്‍ഷയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിരുന്നു എന്നും പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹേമന്ദിനും മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെ പോലീസ് കേസ് എടുത്തു.