കാറിലെത്തിയ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ സംഘം വലിച്ചിഴച്ച് കാറിനുള്ളിലെത്തിക്കുകയായിരുന്നു.
ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ട് പോയി. പഞ്ചാബിലാണ് സംഭവം. പാര്‍ലറില്‍ പോയി തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടി. കാറിലെത്തിയ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ സംഘം വലിച്ചിഴച്ച് കാറിനുള്ളിലെത്തിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരുണ്ടെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
