വിവാഹത്തലേന്ന് വരനെ കാണാതായി. എറണാകുളം കോലഞ്ചേരി സ്വദേശി ജിത്തുവിനെയാണ് കാണാതായത്. പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.
കോലഞ്ചേരി തമ്മാനിമറ്റം ജോണിയുടെ മകന്‍ 27 വയസുളള ജിത്തുവിനെയാണ് കാണാതായത്. കൂത്താട്ടുകുളം സ്വദേശിനിയായ യുവതിയുമായി കോല‌ഞ്ചേരിയില്‍ നടത്താനിരുന്ന വിവാഹം വരനെ കാണാതായതോടെ മുടങ്ങി. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മുടിവെട്ടാനും സുവിശേഷ യോഗത്തില്‍ പങ്കെടുക്കാനുമായി ജിത്തു വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാ‌‌ള്‍ ഉപയോഗിച്ചുവന്ന ബൈക്കും കാണാതായിട്ടുണ്ട്. ദുബായില്‍ എഞ്ചിനാറായ ജിത്തു ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ കോലഞ്ചേരി പൊലീസ് കേസെടുത്തു.