പഠാന്‍കോട്ട്: രവി നദിക്കു കുറുകെ ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പരേല്‍ പാലം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്. ഹിമാചല്‍ പ്രദേശിലെ ചമ്പലിനെ പഞ്ചാബിലെ പഠാന്‍കോട്ടുമായി ബന്ധിപ്പിക്കുന്ന രണ്ടുവരിപാതയിലെ പാലമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന സമയത്ത് ഒരു ട്രക്കും കുറച്ച് ആളുകളും മാത്രമാണ് പാലത്തിലുണ്ടായിരുന്നത്. 

അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ചമ്പ ഡപ്യൂട്ടി കമ്മീഷണര്‍ സുദേഷ് മോക്ത അറിയിച്ചു. 2005ല്‍ നബാര്‍ഡിന്‍റെ സഹായത്തോടെ നിര്‍മ്മിച്ച പാലം മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗാണ് ഉത്ഘാടനം ചെയ്തത്. പാലം നിര്‍മ്മാണത്തിലെ അപാകതയോ ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ‌വസ്തുക്കളോ ആയിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തല്‍.