മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്നരണ്ട് ബസുകളും കനത്ത വെള്ളപ്പൊക്കത്താല്‍ കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് പതിച്ചിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 80 പേര്‍ അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള സംഘം തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നുണ്ട്. കാണാതായവരെയോ മുങ്ങിപ്പോയ വാഹനങ്ങളെയോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറെ നേരം തടസ്സപ്പെട്ട പ്രദേശത്ത് കൂടിയുള്ള ഗതാഗതം, പ്രദേശത്തുള്ള മറ്റൊരു പാലത്തിലൂടെ തിരിച്ചുവിട്ടിട്ടുണ്ട്.