ദില്ലി: കേണലിന്‍റെ ഭാര്യയുമായി അവിഹിത ബന്ധത്തിന്‍റെ പേരില്‍ ബ്രിഗേഡിയറിന് കോര്‍ട്ട് മാര്‍ഷെല്‍. മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും സൈന്യത്തില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു. ബ്രിഗേഡിയറിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് കഠിനമായ നടപടിയെടുത്തിരിക്കുന്നത്.

നേരത്തെ കോര്‍ട്ട് മാര്‍ഷലില്‍ വച്ച് കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയറുടെ 10 വര്‍ഷത്തെ സീനിയോരിറ്റി പിന്‍വലിക്കുവാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തരായ ആര്‍മി ജിസിഎമ്മിനെ സമീപിക്കുകയായിരുന്നു. ഇതോടെ സൈനികനെ പിരിച്ചുവിടുവാനും മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിക്കുകയായിരുന്നു. വിരമിക്കല്‍ സമയത്ത് ലഭിക്കേണ്ട എല്ലാ സൈനിക ആനുകൂല്യങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെടും. 

പരസ്ത്രീ ബന്ധം, ഔദ്യോഗിക രേഖകളുടെ ദുരുപയോഗം, സൈനിക അച്ചടക്ക ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇതിനുപുറമെ, 13 കുറ്റങ്ങളാണ് കോര്‍ട്ട് മാര്‍ഷലില്‍ അയാള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ബ്രിഗേഡിയറും കേണലിന്‍റെ ഭാര്യയും തമ്മില്‍ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും പരാതിക്കാരി തെളിവായി സമര്‍പ്പിച്ചു.