അഞ്ച് വർഷമാകാതെ ഒരു സർക്കാരിനെയും വിലയിരുത്താനാകില്ലെന്നും വൃന്ദാ കാരാട്ട്.
ദില്ലി: നവകേരള സൃഷ്ടിക്കായി ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. അഞ്ച് വർഷമാകാതെ ഒരു സർക്കാരിനെയും വിലയിരുത്താനാകില്ലെന്നും വൃന്ദാ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർണ്ണാടകയിലെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസാണെന്നും വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തുന്നു.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നത് പ്രാദേശിക വികസനമാണ്. ഭരണത്തിന്‍റെ വിലയിരുത്തലെന്ന മന്ത്രിമാരുടെ അഭിപ്രായത്തോടെ യോജിപ്പില്ല. കർണ്ണാടകയിൽ ഗവർണ്ണർ കുതിരക്കച്ചവടത്തിന് ലൈസൻസ് നൽകിയിരിക്കുന്നു. ഈ സ്ഥിതിക്ക് കോണ്‍ഗ്രസാണ് കുറ്റക്കാരെന്നും വൃന്ദാ കാരാട്ട് ആരോപിക്കുന്നു.
