ലണ്ടന്‍: ഏകാന്തതയനുഭവിക്കുന്നവര്‍ക്കായി ഒരു വകുപ്പും അതിലേക്കൊരു മന്ത്രിയെയും ചുമതലപ്പെടുത്തി ബ്രിട്ടണ്‍. ഒറ്റപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും അത് പരിഹരിക്കാനുമാണ് ലോണ്‍ലിനെസ്സ് എന്ന പേരില്‍ വകുപ്പിന് രൂപം നല്‍കിയിരിക്കുന്നത്. മന്ത്രിസഭയിലെ സ്പോര്‍ട്സ് സിവില്‍ സൊസൈറ്റി വകുപ്പ് മന്ത്രി ട്രേസി ക്രൗച്ചിനാണ് നിലവില്‍ വകുപ്പ് ചുമതല. 

ഏകാന്തത അനുഭവിക്കുന്ന 90 ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം. അന്തരിച്ച ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജോ കോക്സ് ആവിഷ്കരിച്ച ലോണ്‍ലിനസ്സ് പ്രൊജക്ടിന്‍റെ ഭാഗമാണ് ഈ വകുപ്പ്.