ബ്രിട്ടനില്‍ ആദ്യമായി ഭിന്നലിംഗ പദവിയുള്ള വ്യക്തി കുഞ്ഞിന് ജന്മം നല്‍കി. ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തിയ ദാതാവ് വഴിയാണ് ലണ്ടനിലെ ഹെയ്ഡന്‍ ക്രോസ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇരുപത്തിയൊന്നാം വയസ്സില്‍ തന്നിലെ സ്വാഭാവികതയെ ഹെയ്ഡണ്‍ തിരിച്ചറിഞ്ഞു. അസ്ഥിത്വം പുരുഷജന്മമായാണ്. ഹോര്‍മോണ്‍ ചികിത്സയിലൂടെ പരിണാമത്തിനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതയെ നിലനിര്‍ത്തിക്കൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനായിരുന്നു തീരുമാനം. 

പക്ഷേ 4000 പൗണ്ട് മുടക്കി ക്രോസിന്റെ അണ്ഢം ശീതീകരിച്ച് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് തയ്യാറായില്ല. അതോടെ 21 വയസ്സില്‍ ക്രോസ് ആ തീരുമാനമെടുത്തു. ഒരു കുഞ്ഞിന് ജന്മം നല്‍കുക. ഫെയ്‌സ്ബുക്കിലൂടെ ദാതാവിനെ കണ്ടെത്തിയതായി കഴിഞ്ഞ ജനുവരിയിലാണ് ക്രോസ് അറിയിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ സിസേറിയനിലൂടെ ക്രോസിന് മുന്നില്‍ അവളെത്തി. ട്രിനിറ്റി ലെ, എന്റെ കുഞ്ഞു മാലാഖയെത്തിയിരിക്കുന്നു.

അവള്‍ സുഖമായിരിക്കുന്നു, ഞാന്‍ വളരെ ഭാഗ്യം ചെയ്തയാളാണ്. ക്രോസ് പറഞ്ഞു. പ്രസവം പൂര്‍ത്തിയായതോടെ പൂര്‍ണമായും പുരുഷനാകാനുള്ള തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് ക്രോസ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലെ ജോലി ഉപേക്ഷിച്ച ക്രോസ് കുഞ്ഞ് വലുതായാല്‍ മറ്റ് ജോലി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ്. 2008 ലാണ് അമേരിക്കയിലെ തോമസ് ബെറ്റിയാണ് കുഞ്ഞിന് ജന്മം നല്‍കിയ ആദ്യ വ്യത്യസ്ഥ ലിംഗക്കാരന്‍. ഗര്‍ഭാവസ്ഥയിലുള്ള ഹെയ്ഡന്‍ ക്രോസും തോമസ് ബെറ്റിയും തമ്മിലുള്ള സംഭാഷണം വാര്‍ത്തയായിരുന്നു