ദില്ലി:  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ നടക്കുന്നതിനാൽ കേരളം സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ബിജെപി സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ ചെറുതാഴത്ത് ആ‍ർഎസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. മലപ്പുറം ചേളാരിയിൽ ബിജെപി പ്രവർത്തകനായ പുരുഷോത്തമൻറെ ന്റെ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. . കോഴിക്കോട് പേരാന്പ്ര കണ്ണിപ്പൊഴിയിൽ സിപിഎം പ്രവർത്തകന്റെ രാധാകൃഷ്ണൻെ വീട് ആക്രമിച്ചു. വാടാനപ്പള്ളിയിൽ ഹർത്താൽ ദിനത്തിൽ ബി.ജെ.പി.പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു