Asianet News MalayalamAsianet News Malayalam

ബ്രക്സിറ്റ് കരാര്‍ പാര്‍ലമെന്‍റ് തളളി: ബ്രിട്ടനും തേരേസാ മേയും രാഷ്ട്രീയ പ്രതിസന്ധിയില്‍

സർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചു. പാർലമെന്‍റിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു. കരാർ തള്ളിയതിൽ നിരാശയുണ്ടെന്നായിരുന്നു യൂറോപ്യൻ യൂണിയന്‍റെ പ്രതികരണം

british parliament reject theresa may's brexit withdrawal deal
Author
London, First Published Jan 16, 2019, 7:17 AM IST

ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി തേരേസ മേ മുന്നോട്ട് വച്ച ബ്രെക്സിറ്റ് കരാർ പാർലമെന്‍റ് തള്ളി. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാർ പാർലമെന്‍റംഗങ്ങൾ തള്ളിയത്. തെരേസ മേയ്ക്ക് കനത്ത തിരിച്ചടി നൽകിയ വിധിയെഴുത്ത് ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചു.

മുൻ ധാരണ പ്രകാരം യൂറോപ്യൻ യൂണിയനിൽ നിന്ന് മാർച്ച് 29ന് ബ്രിട്ടൻ വിട്ടുപോകണം. എന്നാൽ കരാർ പാർലമെന്‍റ് തള്ളിയതോടെ ബ്രെക്സിറ്റ് അനിശ്ചിതത്വത്തിലായി. ഇനി ഉള്ളത് രണ്ട് വഴി. രണ്ട് വർഷം മുൻപ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കണം. അല്ലെങ്കിൽ ഉപാധികളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടണം.

ബ്രീട്ടീഷ് പാലർലമെന്‍റിന്‍റെ ചരിത്രത്തിൽ അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് തേരേസാ മേയ്ക്ക് ലഭിച്ചിരിക്കുന്നത്. 432 പേർ കരാറിനെതിരെ വോട്ട് ചെയ്തപ്പോൾ അനുകൂലിച്ചത് 202 പേർ മാത്രമാണ്. എതിർത്തവരിൽ 118 പേർ ഭരണകക്ഷി അംഗങ്ങൾ.

സർക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചു. പാർലമെന്‍റിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു. കരാർ തള്ളിയതിൽ നിരാശയുണ്ടെന്നായിരുന്നു യൂറോപ്യൻ യൂണിയന്‍റെ പ്രതികരണം. മൂന്ന് ദിവസത്തിനുള്ളിൽ തെരേസമേയ്ക്ക് പുതിയ കരാർ അവതരിപ്പിക്കാം. എന്നാൽ കരാറിൽ ഒരു മാറ്റവും വരുത്താൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണപ്രതിസന്ധി പരിഹരിക്കുക എളുപ്പമാകില്ല.

Follow Us:
Download App:
  • android
  • ios