ദില്ലി: മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി പദ്ധതികളില്‍ ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇന്ത്യക്കാര്‍ക്കുള്ള വിസ എളുപ്പമാക്കുമെന്നും ഇന്ത്യബ്രിട്ടണ്‍ സാങ്കേതിക ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ബ്രിട്ടണ്‍ ബന്ധത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യക്ക് പ്രധാന പങ്കുണ്ടെന്നും വിദ്യാഭ്യാസ രംഗത്ത് സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ ഇന്ത്യയിലെത്തിയത്. ഉച്ചയ്ക്ക് 1.50ന് ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവയ്ക്കും. നാളെ ബംഗലൂരുവിലെത്തുന്ന തെരേസ മേ വ്യവസായ കേന്ദ്രം സന്ദര്‍ശിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തും.