തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ മുഖ്യപ്രതിയായ ആര്‍എസ്എസ് നേതാവിന്‍റെ സഹോദരന്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിന്‍റെ സഹോദരനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബോംബേറിന് ശേഷം പ്രവീണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.