ദീപാവലി രാത്രിയില്‍ മദ്യലഹരിയില്‍ സഹോദരിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 3:57 PM IST
brother rape sister in gurugram
Highlights

വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. പോക്സോ വകുപ്പിനൊപ്പം സെക്ഷന്‍ ആറും ചേര്‍ത്താണ് യുവാവിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഫറൂഖ് നഗറില്‍ നിന്നാണ് നാടിനെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. 15 കാരിയായ അനുജത്തിയെ ബലാത്സംഗം ചെയ്തതിന് പത്തൊന്‍പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസാണ് വ്യക്തമാക്കിയത്.

ദീപാവലി ദിവസം രാത്രി നടന്ന സംഭവത്തെക്കുറിച്ച് ഇന്നലെയാണ് പെണ്‍കുട്ടി അച്ഛനോട് പറഞ്ഞത്. കുറ്റക്കാരനായ സഹോദരന്‍ ജോലിക്ക് പോയ സമയത്താണ് കുട്ടി അച്ഛനോട് കാര്യങ്ങള്‍ വിവരിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടന്‍ തന്നെ അച്ഛന്‍ കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതി പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാല് മക്കളാണ് ഇയാള്‍ക്കുള്ളത്. മൂന്ന് പെണ്‍കുട്ടികളും ഒരാണും. ഭാര്യയാകട്ടെ കുറെക്കാലമായ മാനസിക നില തെറ്റിയ അവസ്ഥയിലാണ്. ബുധനാഴ്ച രാത്രി വീട്ടിലെ പൂജകള്‍ക്ക് സേഷം മകനൊപ്പമിരുന്നു മദ്യപിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൂത്ത രണ്ട് പെണ്‍മക്കളും ഒരു മുറിയിലാണ് ഉറങ്ങാറുള്ളത്. ഇളയമകള്‍ മറ്റൊരു മുറിയിലായിരുന്നു. നന്നായി മദ്യപിച്ചിരുന്നതിനാല്‍ ഉറങ്ങിപ്പോയി. ഈ സമയത്താണ് ഇളയ മകളെ അവളുടെ മുറിയിലെത്തി മകന്‍ ബലാത്സംഗം ചെയ്തതെന്നും അച്ഛന്‍ പൊലീസിനോട് വ്യക്തമാക്കി.

വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. സഹോദിയെ ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പിനൊപ്പം സെക്ഷന്‍ ആറും ചേര്‍ത്താണ് യുവാവിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

loader