അധികാരമേറ്റ് 55 മണിക്കൂറിന് ശേഷം യെദ്യൂരപ്പ രാജിവച്ചു
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവച്ചു. വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത്.
യെദ്യൂരപ്പയുടെ പ്രസംഗത്തില്‍ നിന്നും
- അവസാനശ്വാസം വരെ കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കും
- 104 ബിജെപി എംഎല്‍എമാരെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി
- മോദിയും അമിത്ഷായും തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടു, താന്‍ അത് സ്വീകരിച്ചു
- ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും താന്‍ തിരിച്ചറിഞ്ഞു
- കോണ്‍ഗ്രസിലും ജെഡിഎസിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു
- ജനവിധി കോണ്‍ഗ്രസും ജെഡിഎസും അട്ടിമറിച്ചു
- ആരോപണപ്രത്യാരോപണങ്ങളില്‍ ജനങ്ങള്‍ നിരാശരാണ്
- ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
- ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി അതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയത്
- കഴിഞ്ഞ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല
- അനവധി കര്‍ഷകര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു
- ഇവര്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല
- എനിക്ക് സര്‍ക്കാരിനെ സേവിക്കണം, എനിക്ക് ജനങ്ങളെ സേവിക്കണം
- കര്‍ഷകര്‍ക്കായി ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു
- കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്തു.
- ഒരു ലക്ഷം വരെയുള്ള കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ താന്‍ ആഗ്രഹിച്ചു
- കര്‍ണാടകയിലെ പിന്നോക്കകാരെ ഉയര്‍ത്തി കൊണ്ടുവരിക എന്നത് മോദിയുടെ ആഗ്രഹമായിരുന്നു
- മോദിയുടെ ഒരു ജനക്ഷേമപദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കിയില്ല
- ജനങ്ങളുടെ മുഖത്ത് വേദനയാണ് കാണാനായത്. അവരുടെ ഭാഗത്തുനിന്നുണ്ടായ സ്‌നേഹവും പരിഗണനയും മറക്കാനാവില്ല.
- ജനം 104 സീറ്റുകള്‍ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു.
- കോണ്‍ഗ്രസിനോ ജെഡിഎസിനോ ആയിരുന്നില്ല ഭൂരിപക്ഷം.
