
തിരൂര്‍ പിഡബ്ലിയുഡി ഗസ്റ്റ് ഹൗസിലെ വാച്ച്മാനായ മനോജിനെയാണ് സ്‌ത്രീകള്‍ അടക്കമുള്ളവരുടെ മുന്നിലിട്ട് ബിഎസ്എഫ് ജവാന്മാര്‍ മുണ്ടുരിഞ്ഞത്. മുണ്ടുടുക്കരുതെന്നും പാന്റിട്ടു നടക്കണമെന്നും പറഞ്ഞായിരുന്നു വസ്‌ത്രാക്ഷേപം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ബിഎസ്എഫ് ജവാന്‍മാരാണ് ദളിത് യുവാവിനെ അപമാനിച്ചത്. മൂന്ന് പേര്‍ ചേര്‍ന്നാണ് തന്‍റെ മുണ്ടുരിഞ്ഞതെന്ന് മനോജ് പറഞ്ഞു. അപമാനിക്കപ്പെട്ടതോടെ ഉറക്കെ കരഞ്ഞ് മുറിയിലടച്ചിരുന്ന മനോജിനെ മറ്റുള്ളവര്‍ ഇടപെട്ടാണ് പുറത്തിറക്കിയത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പട്ടാളക്കാര്‍ മാപ്പു പറഞ്ഞ് പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
