ഹരിയാന റായ് സിങ് (40) എന്ന ഹെഡ്കോണ്‍സ്റ്റബ്ളാണ് ഇന്ന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. നിയന്ത്രണ രേഖയില്‍ റജൗരി സെക്ടറില്‍ ഇന്നലെ രാത്രി കനത്ത ഷെല്ലാക്രമണമാണ് ഇന്നലെ പാകിസ്ഥാന്‍ സൈന്യം നടത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റൊരു ജവാന്റഎ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി തന്നെ ഇന്ത്യന്‍ സൈന്യവും അതിര്‍ത്തി രക്ഷാ സേനയും പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി. മറുഭാഗത്തെ നാശനഷ്ടങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.