ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആരംഭിക്കും. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.
കാര്‍ഷിക പ്രശ്‌നങ്ങളും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തും.സര്‍ക്കാരിനെതിരെ യോജിച്ച് മുന്നോട്ടുപോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയിട്ടുണ്ട്.
