മനില: പൂര്‍ണ്ണനഗ്നരായി പോത്തിന്‍റെ പുറത്തു നാടുചുറ്റിയ ദമ്പതികള്‍ക്കെതിരെ കേസ്. ഫിലിപ്പിന്‍സിലെ ലിയാമ് കോക്‌സ് എന്നയാള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികള്‍ പോത്തിന്റെ പുറത്തുസവാരി നടത്തുകയായിരുന്നു. ഫിലിപ്പീന്‍സിലെ ദേശിയ മൃഗമാണു പോത്ത്.
നഗ്നരായി പോത്തിന്‍റെ പുറത്തുകയറി യാത്ര ചെയ്തതോടെ തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദമ്പതികള്‍ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണു സംഭവം വിവാദമായത്. ഇതോടെ ഇവര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ദമ്പതികള്‍ ബ്രിട്ടിഷ് സ്വദേശികളാണ്.
