ബെംഗളൂരു: ബെംഗളൂരുവിൽ നാല് നില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം. കസവനഹളളിയിൽ മലയാളിയായ റഫീഖിന്‍റെ ഉടമസ്ഥതയിലുളള നവീകരണം നടക്കുകയായിരുന്ന കെട്ടിടമാണ് വൈകീട്ട് തകർന്നത്. എട്ട് പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പെയിന്‍റിങ് ജോലിയിലേർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.പെയിന്‍റിങ് ജോലിയിലേർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
പത്തോളം തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. പത്തോളം തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്.ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. ആറ് മാസമായി ഇവിടെ നവീകരണ പ്രവർത്തികൾ നടന്നുവരികയായിരുന്നു. അഞ്ച് വർഷം മാത്രം പഴക്കമുളളതാണ് കെട്ടിടമെന്ന് പൊലീസ് പറയുന്നു.
