കുളക്കട ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് എറത്തുകുളക്കടയിലെ ബിനുമോൻ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അനധികൃത നിർമ്മാണത്തിനെതിരെ നോട്ടീസ് ഇറക്കി. അനധികൃത കെട്ടിടം പൊളിച്ച് മാറ്റണമെന്നും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഒരാഴ്ചക്കകം അറിയിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. പലതവണ നോട്ടീസ് കൈമാറാനായി ശ്രമിച്ചെങ്കിലും ബിനുമോൻ വാങ്ങാൻ തയ്യാറായിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതേതുടർന്നാണ് നോട്ടീസ് കെട്ടിടത്തിൽ പതിയ്ക്കാൻ തീരുമാനിച്ചത്. നോട്ടീസ് കെട്ടിടത്തിൽ പതിയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ജീവനക്കാർക്ക് നേരെ മർദ്ധനമുണ്ടായത്. മർദ്ദനമേറ്റ ജ്യോതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് പുത്തൂർ പൊലീസ് ആശുപത്രിലെത്തി മൊഴി എടുത്തു.