Asianet News MalayalamAsianet News Malayalam

മോഷണശ്രമത്തിനിടെ കൂട്ടാളിയെ എറിഞ്ഞുവീഴ്ത്തി കള്ളന്‍; വീഡിയോ വൈറല്‍

Burglar Knocks Down Partner By Mistake Video Of Failed Robbery Is Viral
Author
First Published Feb 15, 2018, 6:43 PM IST

ഷാങ്ഹായ്: മോഷണശ്രമത്തിനിടെ കൂട്ടാളിയെ അറിഞ്ഞുവീഴ്ത്തിയ മോഷ്ടാവിന്‍റെ കൈയബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരിവിതയ്ക്കുന്നത്. ചൈനയിലെ ഷാങ്ഹായിയില്‍ നടന്ന കവര്‍ച്ചാശ്രമത്തിന്റെ വീഡിയോയാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പോലീസ് ചൈനീസാണ് സമൂഹമാധ്യമമായ വെയ്വോയിലൂടെ മുഖംമൂടി ധരിച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മോഷണം നടത്തുന്നതിനായി  മുഖംമൂടി ധരിച്ച് എത്തിയ രണ്ടുപേര്‍ ഇഷ്ടിക ഉപയോഗിച്ച് ചില്ലുവാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പറ്റിയ അമളിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചില്ല് എറിഞ്ഞുതകര്‍ക്കാനുള്ള ശ്രമത്തിനിടെ ഒരു മോഷ്ടാവ് എറിഞ്ഞ ഇഷ്ടിക അബദ്ധത്തില്‍ കൂട്ടാളിയുടെ ദേഹത്ത് കൊളുന്നതും അയാള്‍ ബോധരഹിതനായി നിലത്തുവീണുന്നതും ദൃശ്യങ്ങളിലൂ‍ കാണാം.

ഇഷ്ടിക ഏറിഞ്ഞശേഷം മാറിനില്‍ക്കുന്നതനിടെയാണ് കൂട്ടാളിയുടെ ഇഷ്ടികയേറ് ദേഹത്ത് പതിക്കുന്നത്. അബദ്ധം തിരിച്ചറിഞ്ഞ മോഷ്ടാവ് മോഷണശ്രമം ഉപേക്ഷിച്ച് കൂട്ടാളിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. സിസിടിവിയുടെ പരിധിയില്‍ നിന്നു ബോധരഹിതനായ ആളെ വലിച്ചുമാറ്റുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. ഇയാള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല. കള്ളന്‍മാരുടെ അവസ്ഥ ഇതായാല്‍ പോലീസിന്‍റെ ജോലി എളുപ്പമാകും എന്ന അടിക്കുറിപ്പോടെയാണ് ചൈനീസ് പോലീസ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

വീഡിയോ കാണാം:


 

Follow Us:
Download App:
  • android
  • ios