ബംഗളൂരു: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച.

രണ്ട് ദിവസം മുസാഫര്‍ വാനി ആശ്രമത്തിലുണ്ടായിരുന്നു എന്നും തങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു എന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. മുസാഫര്‍ വാനിയോടൊപ്പമുള്ള ഫോട്ടോയും ശ്രീ ശ്രീ രവിശങ്കര്‍ പോസ്റ്റ് ചെയ്തു. ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജൂലായ് ഒമ്പത് മുതല്‍ ജമ്മു കാശ്മീരില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷത്തില്‍ 69 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.