ഹൈദരാബാദില്‍ ബസ് അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു . മലപ്പുറം പെരിന്തൽമണ്ണ അൽഷിഫ കോളേജിൽ നിന്നുള്ള വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത് . ബസിന്‍റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത് . പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .