Asianet News MalayalamAsianet News Malayalam

തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 54 ആയി

പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം

bus accident 54 pilgrims killed in Telangana
Author
Telangana, First Published Sep 11, 2018, 5:39 PM IST

ഹൈദരാബാദ്: തെലങ്കാന കൊണ്ടഗാട്ട് മേഖലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മരണം 54 ആയി. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് ദാരുണ അപകടം സംഭവിച്ചത്. ആറ് കുട്ടികളടക്കം നാല്‍പ്പത്തിയഞ്ച് പേര്‍ മരിച്ചതായി ഉച്ചയോടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മരണം 54 ആയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 62 തീര്‍ത്ഥാടകരും ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

bus accident 54 pilgrims killed in Telangana

പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.  നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ ദു:ഖം രേഖപ്പെടുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios