രണ്ടത്താണിയില്‍ കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: രണ്ടത്താണി ദേശീയപാതയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ കേളകം സ്വദേശി മാടപ്പള്ളിക്കുന്നേല്‍ ഡോമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ് എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യ മേഴ്സി ഡൊമിനിക്, മകളുടെ ഭർത്താവ് ജോർജ് ദേവസ്യ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.