തമിഴ്‍നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് തീർത്ഥാടകർക്ക് പരിക്കേറ്റു.
പത്തനംതിട്ട: നിലക്കലിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടുറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. തമിഴ്ന് തഞ്ചാവൂരിന് സമീപം അരിയനല്ലൂർ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്.
അരിയനല്ലൂർ സ്വദേശികളായ നാഗേന്ദ്രൻ (50) ശങ്കർ (40) ഹരിഹരൻ (18 ) രാജൻ (54) എന്നിവരെ സാരമായ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗേന്ദ്രനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മറ്റി. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ഡൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

