തൊടുപുഴ: ഓട്ടത്തിനിടെ ബസിന്‍റെ ചിന്‍ചക്രം പൊട്ടിത്തെറിച്ച് യാത്രികന്‍റെ കാല്‍ ഒടിഞ്ഞു തൂങ്ങി. പിന്‍ ചക്രങ്ങളുടെ മുകളിലെ സീറ്റിലിരുന്ന യാത്രികന്‍റെ ശരീരത്ത് പ്ലാറ്റ്‌ഫോമിന്‍റെ ഭാഗങ്ങള്‍ വീണ് കാല്‍ രണ്ടായി മുറിയുകയായിരുന്നു.

ചിറ്റൂര്‍ സ്വദേശി കോതായിക്കുന്നേല്‍ വീട്ടില്‍ ശശിധരന്റെ കാലിനാണ് ഒടിവ് പറ്റിയത്. മണക്കാട് ബാങ്കിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വന്‍ ശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ശശിധരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 

തൊടുപുഴയില്‍ പണ്ടിപ്പിള്ളി വഴി മൂവാറ്റുപ്പുഴയ്ക്ക് പോകുന്ന നിര്‍മാല്യം ബസിന്റെ ചക്രമാണ് പൊട്ടിത്തെറിച്ചത്. തൊടുപുഴ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ചക്രത്തിന് കാലപ്പഴക്കമുണ്ടെന്നാണ് പ്രഥാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.