ഹര്‍ത്താലിന് പിന്തുണയുമായി ഒരു വിഭാഗം ബസ് ഓപ്പറേറ്റേഴ്സ്
തിരുവനന്തപുരം: ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്തുണയുമായി ഒരു വിഭാഗം ബസ് ഓപ്പറേറ്റേഴസ്. 3500 ബസുകൾ ഉള്ള ബസ് ഓപ്പറേറ്റർസ് ഫോറം നാളെ ഹർത്താലിന് പിന്തുണ നൽകും. ഒരു ബസ് പോലും നിരത്തിലിറക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ നൗഷാദ് ആറ്റു പറമ്പത്ത് അറിയിച്ചു.
അതേസമയം ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഹർത്താൽ ദിവസം മുഴുവൻ സ്വകാര്യ ബസുടുമകളും അവരുടെ ബസുകൾ സർവീസ് നടത്തുമെന്നുമാണ് സംസ്ഥാന സെക്രട്ടറി ലോറൻ ബാബു അറിയിച്ചിട്ടുണ്ട്.
ഹാർത്താലുമായി സഹകരിക്കില്ലെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു. തിങ്കളാഴ്ച ഹോട്ടലുകൾ പ്രവർത്തിക്കുമെന്നും ഹർത്താലിൽ നിന്ന് ഹോട്ടൽ മേഖലയെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. അതേസമയം തിങ്കളാഴ്ച കടകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീനും വ്യക്തമാക്കിയിട്ടുണ്ട്.
