തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരം നടത്തും. ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ആവശ്യപ്പെട്ടു.

ഈ മാസം 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ രാപ്പകൽ സമരം നടത്തും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത് .