തിരുവനന്തപുരം: ഫെബ്രുവരി 2 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ബസ് ചാര്‍ജ്ജ് വര്ധനയും,വിദ്യാര്ത്ഥികള്‍ക്കുള്ള കൺസെഷനും അടക്കം ബസ് ഉടമകളുടെ സംഘടന പ്രതിനിധികളുടെ ആവശ്യം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചു.ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റ് നിലനിര്ത്തുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി ഏഴിനകം സര്ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കി.
