ഹോങ്കോങ്ങ്:  ബിസിനസ് ക്ലാസ് ടിക്കറ്റ് എക്കോണമി ക്ലാസിന്റെ നിരക്കിൽ വിറ്റ് വൻ അമളി പിണഞ്ഞ് ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയർവേയ്സ് ലിമിറ്റഡ്. പതിനൊന്ന് ലക്ഷത്തിലധികം വില വരുന്ന ബിസിനസ് ക്ലാസ് വിമാനടിക്കറ്റാണ് വെറും 45000 രൂപയ്ക്ക് കാത്തേയ് വിറ്റത്. ഓ​ഗസ്റ്റ് മാസത്തിൽ  വിയറ്റ്നാമിൽ നിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാന ടിക്കറ്റ് ഈയാഴ്ചയാണ് കാത്തേയ് വിറ്റത്. വിയറ്റ്നാമിൽ നിന്ന് ദാനങ്ങിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് നാൽപ്പത്തിയേഴായിരം രൂപയാണ്. അതായത് 675 ഡോളർ.

അതേസമയം ജൂലായ് സെപ്റ്റംബർ മാസങ്ങളിൽ ദാനങ്ങിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരത്തി ഇരുനൂറ്റി നാൽപത് രൂപയാണെന്ന് (16000 ഡോളർ) കാത്തേയുടെ വെബ്സൈറ്റിൽ പറയുന്നു. ടിക്കറ്റ് വിൽപനയിലെ വീഴ്ച കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കാത്തേയ് വക്താവ് വെളിപ്പെടുത്തി.