ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി എട്ട് നിയമസഭാ മണ്ഡലങ്ങളിലും നാല് ലോക്സഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. അസമിലൊഴികെ എല്ലായിടത്തും പോളിംഗ് സമാധാനപരമായി പുരോഗമിക്കുകയാണ്. അസമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലഖിംപൂര്‍ നിയമസഭാ മണ്ഡലം ഉൾപ്പെട്ട ടിൻസ്ക്യയിൽ ഉൾഫാ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

സുരക്ഷാ സേനയുടെ വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് ജവാവ്മാര്‍ മരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ലഖിംപൂരിൽ എംപിസ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ പണം വിതരണം ചെയ്തെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ അരവാക്കുറിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

പുതുച്ചേരിയിൽ നെല്ലിത്തോപ്പ് മണ്ഡലത്തിൽ മുഖ്യമന്ത്രി വി നാരായണ സ്വാമിയാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. പശ്ചിമബംഗാളിൽ ഒരു നിയമസഭാ മണ്ഡത്തിലും രണ്ട് ലോക്സഭാ മണ്ഡലത്തിലും ത്രിപുരയിലും ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ