തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും, തിരിച്ചുപിടിക്കാന്‍ സിപിഐഎമ്മും തമ്മിലാണ് കടുത്ത പോരാട്ടം.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിന് മുന്‍പാണ് ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് വോട്ടര്‍മാരുടെ ഇടതുകയ്യിലെ നടുവിരലിലാണ് മഷി പുരട്ടുകയെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 8 നാണ് വോട്ടെണ്ണല്‍.