ബിജെപിക്കെതിരെ വിശാല പ്രതിപക്ഷഐക്യം കൈകോർക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുകളെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നത്.

ദില്ലി:ചെങ്ങന്നൂരിനൊപ്പം മറ്റ് ഒൻപത് സംസ്ഥാനങ്ങളിലായി നാല് ലോക്സഭാ സീറ്റുകളിലും 9 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, പാൽഘർ, ഉത്തര്‍പ്രദേശിലെ കൈരാന, നാഗാലാൻഡ് എന്നീ നാലു ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷഐക്യം കൈകോർക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുകളെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ് പൂരിലും, ഫുൽപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോൾ ബിജെപിക്ക് വൻതോൽവി നേരിടേണ്ടി വന്നിരുന്നു. തൊട്ടടുത്ത മണ്ഡലമായ കൈരാനയിൽ കോൺഗ്രസും രാഷ്ട്രീയ ലോക്ദളും ഈ സഖ്യത്തോടൊപ്പം കൈകോർക്കുന്നു. 

മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപിയും ശിവസേനയും തമ്മിലാണ്മ ത്സരം. ഭണ്ഡാര ഗോണ്ടിയയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍
എന്‍സിപി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.