വീണ്ടും നോക്കുകൂലി; സി ഐ ടി യു തൊഴിലാളികൾ റോഡ് പണി തടസപ്പെടുത്തിയതായി പരാതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Dec 2018, 5:38 PM IST
c i t u employees stopped road construction
Highlights

ലോഡ് തങ്ങൾ ഇറക്കാമെന്നും ഇതിനു കൂലി നൽകണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യുക്കാർ ഭീഷണിപ്പെടുത്തിയതായി ലോറി ജീവനക്കാർ പറഞ്ഞു. 

കൊച്ചി: കൊച്ചി വടുതലയിൽ നോക്കുകൂലി ആവശ്യപ്പെട്ട് സി ഐ ടി യു തൊഴിലാളികൾ റോഡ് പണി തടസപ്പെടുത്തിയതായി പരാതി. വടുതല മഹാത്മാ ഗ്രന്ഥ ശാല റോഡിന്‍റെ പണിക്കായി ടൈൽ വിരിക്കൽ ജോലിയാണ് സി ഐ ടി യു തൊഴിലാളികൾ തടസപ്പെടുത്തിയത്.

ലോഡ് തങ്ങൾ ഇറക്കാമെന്നും ഇതിനു കൂലി നൽകണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യുക്കാർ ഭീഷണിപ്പെടുത്തിയതായി ലോറി ജീവനക്കാർ പറഞ്ഞു. എന്നാൽ ലോഡ് ഇറക്കാൻ തൊഴിലാളികളുടെ ആവശ്യമില്ലെന്ന് കരാറുകാരന്‍ പറഞ്ഞു. 

പണം നല്‍കാതെ വാഹനം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സി ഐ ടി യു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. സിഐടിയുമായുള്ള തർക്കത്തെ തുടർന്ന് റോഡ് പണി മുടങ്ങുന്നത് മൂന്നാം തവണയാണ്. നാളെ പൊലീസിന്‍റെ സംരക്ഷണത്തില്‍ പണി തുടരും.

loader