Asianet News MalayalamAsianet News Malayalam

മുന്നണി പ്രവേശനം; സി കെ ജാനു എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി

അർഹമായ പരിഗണന നൽകി പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്ന് കത്തില്‍ ജാനു ആവശ്യപ്പെട്ടു. അതേസമയം പുറത്തുനിന്ന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സി.കെ ജാനു

c k janu ldf alliance
Author
Thiruvananthapuram, First Published Dec 20, 2018, 6:14 PM IST

തിരുവനന്തപുരം: മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി കെ ജാനു ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. അർഹമായ പരിഗണന നൽകി പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്ന് കത്തില്‍ ജാനു ആവശ്യപ്പെട്ടു. അതേസമയം പുറത്ത് നിന്ന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജാനു വ്യക്തമാക്കി. മുന്നണി പ്രവേശനത്തില്‍ ആദ്യ പരിഗണന നൽകണമെന്ന്  എൽ ഡി എഫ് കൺവീനറുമായുള്ള ചർച്ചയിൽ ഐ എൻ എല്ലും ആവശ്യപ്പെട്ടു.

വയനാട്ടില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാർട്ടി സീറ്റിൽ ജാനുവിനെ മത്സരിപ്പിക്കുന്നതിൽ സി പി ഐക്കും എതിർപ്പില്ലെന്നാണ് സൂചന. എ ന്‍ഡി എ വിട്ട ശേഷം സി കെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേരത്തേ എല്‍ ഡി എഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ കെ ബാലനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. 

Read Mpre: സി കെ ജാനു വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കുമെന്ന് സൂചന

മുന്നണിയില്‍ കക്ഷിയാക്കണമെന്നും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമാണ് ജാനു അന്ന് ഉന്നയിച്ച ആവശ്യം. ലോക് താന്ത്രിക്ക് ജനതാദളും ഐഎന്‍എലും മുന്നണി പ്രവേശനം കാത്തു നില്‍ക്കെ ഉടന്‍ ഘടകകക്ഷിയാക്കുന്നതിലുളള പ്രയാസം മുന്നണി നേതൃത്വം ജാനുവിനെ അറിയിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios